ഹരിതകാന്തി: രജിസ്‌ട്രേഷൻ കാമ്പയിന് തുടക്കം

Tuesday 05 October 2021 12:04 AM IST

നിലമ്പൂർ: നഗരസഭയും സംസ്ഥാന ഹരിത കേരള മിഷനും സംയുക്തമായി നടപ്പിലാക്കുന്ന സമ്പൂർണ്ണ മാലിന്യ സംസ്‌കരണ പദ്ധതിയായ ഹരിതകാന്തിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ വീടുകളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന്റെ ആദ്യപടിയായുള്ള റജിസ്‌ട്രേഷൻ നടപടികൾക്ക് തുടക്കമായി. പി.വി.അബ്ദുൾ വഹാബ് എം.പിയും കുടുംബവുമാണ് ആദ്യ സമ്മതപത്രം നൽകി പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഒക്ടോബർ 5 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ കൗൺസിലർമാരുടെ നേതൃത്യത്തിൽ മുഴുവൻ വീടുകളുടെയും രജിസ്‌ട്രേഷൻ നടത്തും .ശേഖരിക്കപ്പെടുന്ന മാലിന്യങ്ങൾ ഹരിത കർമ്മ സേന മുഖേന ശേഖരിക്കും. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം.ബഷീർ, കൗൺസിലർ ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിനുജി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement