ദേവീഭാഗവത നവാഹയജ്ഞം ഇന്ന് ആരംഭിക്കും

Tuesday 05 October 2021 12:30 AM IST

മലയാലപ്പുഴ : നല്ലൂർ തോമ്പിൽ കൊട്ടാരത്തിൽ പത്താമത് ദേവീ ഭാഗവത നവാഹയജ്ഞം ഇന്ന് ആരംഭിക്കും. കെ.യു.ജനീഷ്കുമാർ എം.എൽ.എ ഭദ്രദീപ പ്രകാശനം നടത്തും. മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലകുമാരി ചാങ്ങയിൽ മുഖ്യാതിഥിയാകും. എസ്.എൻ.ഡി.പിയോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ മുഖ്യപ്രഭാഷകനായിരിക്കും. തോമ്പിൽ കൊട്ടാരം സംരക്ഷണ സമിതി രക്ഷാധികാരികളായ കമലാസനൻ കാര്യാട്ട്, വി.എസ്.ഹരീഷ് ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ പ്രീജ പി.നായർ കുതിരകുളത്ത്, രഞ്ജിത് കുമാർ, സുമ രാജശേഖരൻ, ആശ, മുൻ വാർഡ് മെമ്പർ മനോജ് ജി.പിള്ള, വെട്ടൂർ ജ്യോതി പ്രസാദ് എന്നിവർ പങ്കെടുക്കും.

ആലപ്പുഴ മുരളീധരൻ യജ്ഞാചാര്യനും ബിനു ശർമ യജ്ഞ ഹോതാവും ആകും. ഏഴംകുളം ജയകുമാർ, കലഞ്ഞൂർ ഷിബു, പാങ്ങോട് ബിനു എന്നിവരാണ് യജ്ഞ പൗരാണികർ.

13ന് എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും എം.ജി സർവകലാശാലയിൽ നിന്ന് ബി.എസ് സി ഇൻഡസ്ട്രിയൽ മൈക്രോ ബയോളജി ആൻഡ് സുവോളജിയിൽ മൂന്നാം റാങ്ക് നേടിയ കൃഷ്ണപ്രിയ കെ. നായരെയും നല്ലൂർ വാർഡിലെ ആശപ്രവർത്തകരെയും ജില്ലാ പഞ്ചായത്ത് മെമ്പർ ജിജോ മോഡി, ബ്ലോക്ക് മെമ്പർ രാഹുൽ വെട്ടൂർ എന്നിവർ ആദരിക്കും.