പാലാ കൊലപാതകം: തെളിവെടുപ്പ് നടത്തി

Tuesday 05 October 2021 12:32 AM IST

കൂത്താട്ടുകുളം: പാലായിൽ സഹപാഠിയെ കഴുത്തറുത്ത് കൊന്ന പ്രതി അഭിഷേകിനെ കൂത്താട്ടുകുളത്തെ കടയിലെത്തിച്ച് തെളിവെടുത്തു. കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപത്തെ ബൈപ്പാസ് റോഡിലെ സ്റ്റേഷനറി കടയിൽ നിന്നാണ് അഭിഷേക് ബ്ലേഡ് വാങ്ങിയത്.
ഒരു മണിക്കൂറോളം തെളിവെടുപ്പ് നീണ്ടു. കടയിലെ സി.സി.ടി.വി ദൃശ്യങ്ങളി​ൽ അഭിഷേക് കടയിൽ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. പാലാ ഡിവൈ.എസ്.പിയുടെ നേതൃത്തിൽ ആയിരുന്നു തെളിവെടുപ്പ്. പാലാ സി.ഐ കെ.പി. തോംസൺ, എസ്‌.ഐമാരായ എം.ടി. അഭിലാഷ്, ഷാജി കുര്യാക്കോസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Advertisement
Advertisement