നിയമസഭാ സമ്മേളനം നവംബർ 11 വരെ

Tuesday 05 October 2021 12:00 AM IST

തിരുവനന്തപുരം: നവംബർ 12 വരെ ചേരാനിരുന്ന നിയമസഭയുടെ നടപ്പു സമ്മേളനം

11ന് അവസാനിപ്പിക്കാൻ ഇന്നലെ ചേർന്ന കാര്യോപദേശകസമിതി യോഗത്തിൽ ധാരണയായി.

. ഒരു ദിവസം ശരാശരി മൂന്ന് ബില്ലുകൾ വീതം സഭയിലെത്തും. ചില ദിവസങ്ങളിൽ നാലും, മന്ത്രിമാരുടെയും മറ്റും സൗകര്യാർത്ഥം രണ്ടും ബില്ലുകളും . ഇന്ന് ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട മൂന്ന് ബില്ലുകൾ പരിഗണിക്കാൻ നേരത്തേ സ്പീക്കർ തീരുമാനിച്ചിരുന്നു. നാളെ നാല് ബില്ലുകൾ . മൊത്തം 42 ബില്ലുകൾ സഭ പരിഗണിക്കും.

ദിവസവും നാല് ബില്ലുകളെടുക്കുന്നത് വിശദമായ ചർച്ചകൾക്ക് സൗകര്യം നിഷേധിക്കലാവുമെന്ന് പ്രതിപക്ഷ കക്ഷി നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. കൊവിഡ് കാരണം പരിഗണിക്കാൻ കഴിയാതെ പോയ ഓർഡിനൻസുകളുടെ ആധിക്യം കാരണം ഓരോ ദിവസവും മൂന്ന് മുതൽ നാല് വരെ ബില്ലുകൾ പരിഗണിക്കാതെ പറ്റില്ലെന്ന് ഭരണകക്ഷി നേതാക്കളും ചൂണ്ടിക്കാട്ടി. ചർച്ചയ്ക്ക് മതിയായ സമയം അനുവദിക്കാമെന്ന് സ്പീക്കർ ഉറപ്പു നൽകി.

നി​യ​മ​സ​ഭ​:​ ​താ​ത്ക്കാ​ലിക അ​ദ്ധ്യ​ക്ഷ​ൻ​മാ​രു​ടെ​ ​പാ​ന​ലാ​യി

തി​രു​വ​ന​ന്ത​പു​രം​:​ ​സ്പീ​ക്ക​റു​ടെ​യും​ ​ഡെ​പ്യൂ​ട്ടി​ ​സ്പീ​ക്ക​റു​ടെ​യും​ ​അ​ഭാ​വ​ത്തി​ൽ​ ​നി​യ​മ​സ​ഭ​യു​ടെ​ ​ഇ​പ്പോ​ൾ​ ​ചേ​രു​ന്ന​ ​മൂ​ന്നാം​ ​സ​മ്മേ​ള​നം​ ​നി​യ​ന്ത്റി​ക്കേ​ണ്ട​ ​ചെ​യ​ർ​മാ​ൻ​മാ​രു​ടെ​ ​പാ​ന​ലാ​യി.​ ​എം.​ ​രാ​ജ​ഗോ​പാ​ല​ൻ​ ​(​തൃ​ക്ക​രി​പ്പൂ​ർ​),​ ​ജോ​ബ് ​മൈ​ക്കി​ൾ​ ​(​ച​ങ്ങ​നാ​ശ്ശേ​രി​),​ ​എം.​ ​വി​ൻ​സെ​ന്റ് ​(​കോ​വ​ളം​)​ ​എ​ന്നി​വ​രാ​ണ് ​പാ​ന​ലി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ത്.​ ​എ​ട്ടാം​ ​കേ​ര​ള​ ​നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്ന​ ​അ​ന്ത​രി​ച്ച​ ​സി.​എ.​ ​മാ​ത്യു​വി​ന്റെ​ ​നി​ര്യാ​ണ​ത്തി​ൽ​ ​നി​യ​മ​സ​ഭ​ ​ച​ര​മോ​പ​ചാ​രം​ ​അ​ർ​പ്പി​ച്ചു.