നാലിലൊന്നാവാൻ നാലുപേർ

Tuesday 05 October 2021 12:02 AM IST

ഐ.പി.എല്ലിലെ നാലാം സ്ഥാനം നേടാൻ നാലുടീമുകളുടെ പോരാട്ടം

ഐ.പി.എൽ 14-ാം സീസണിലെ മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ പ്ളേ ഓഫ് ഉറപ്പായിരിക്കുന്നത് മൂന്ന് ടീമുകൾക്ക് മാത്രം ; ചെന്നൈ സൂപ്പർ കിംഗ്സിനും ഡൽഹി ക്യാപ്പിറ്റൽസിനും റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനും . പുറത്താകൽ ഉറപ്പിച്ചത് സൺറൈസേഴ്സ് ഹൈദരാബാദും. മറ്റ് നാലുടീമുകളും കയ്യാലപ്പുറത്താണ്. പ്ളേ ഓഫിലെത്താം,എത്താതിരിക്കാം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, പഞ്ചാബ് കിംഗ്സ്,രാജസ്ഥാൻ റോയൽസ്,മുംബയ് ഇന്ത്യൻസ് എന്നീ ടീമുകളാണ് നാലിലൊന്നാവാൻ മത്സരിക്കുന്നത്.

ഐ.പി.എൽ പോയിന്റ് നില

ടീം,കളി,പോയിന്റ് ക്രമത്തിൽ

ഡ​ൽ​ഹി ​:​ 13​-20
ചെ​ന്നൈ :​ 13​-18
ബാം​ഗ്ളൂർ :​ 12​-16
കൊ​ൽ​ക്ക​ത്ത:​ 13​-12
പ​ഞ്ചാ​ബ് ​:​ 13​-10
രാ​ജ​സ്ഥാൻ :​ 12​-10
മും​ബ​യ് :​ 12​-10
ഹൈ​ദ​രാ​ബാ​ദ് ​:​ 12​-4

Advertisement
Advertisement