കിടപ്പ് രോഗികൾക്ക് വരുമാനവുമായി പാലിയേറ്റീവ് വിഭാഗം

Tuesday 05 October 2021 12:59 AM IST

പള്ളുരുത്തി: കിടപ്പു രോഗികൾക്ക് വരുമാനമാർഗവുമായി പാലിയേറ്റീവ് വിഭാഗം രംഗത്ത്. പേപ്പർ കവർനിർമാണം, മൊബൈൽ ഫോൺ റിപ്പയറിംഗ് തുടങ്ങിയ പദ്ധതികളാണ് ആദ്യഘട്ടത്തിൽ കൊണ്ടുവരുന്നത്. പള്ളുരുത്തി സർക്കാർ ആശുപതിയിലെ പാലിയേറ്റീവ് വിഭാഗമാണ് പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പേപ്പർ കവറുകൾ ആശുപത്രി, മെഡിക്കൽ ഷോപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ വഴി വിൽപ്പന നടത്തി കിട്ടുന്ന ലാഭം കിടപ്പു രോഗികൾക്കായി നൽകും. പ്ളാസ്റ്റിക്ക് നിരോധനം വന്നതോടെ പേപ്പർ കവറുകൾക്ക് വൻ ഡിമാൻഡാണ്. കടേഭാഗം സ്വദേശി പ്രദീപിന് പേപ്പർ കവറിനായി വേണ്ട സാമഗ്രികൾ നൽകി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. സിദ്ധാർത്ഥൻ, മെഡിക്കൽ ഓഫീസർ ഡോ.അനു ആന്റണി, ജിത്തു ജോസഫ്, കെ.ആർ.മോഹനൻ, വിക്ടോറിയ ആൻറണി, ഐഷ, പ്രിയ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement