വെറ്ററിനറി ആംബുലൻസ് രണ്ടുമാസത്തിനകം
Tuesday 05 October 2021 1:01 AM IST
ന്യൂഡൽഹി: കേന്ദ്ര സഹായത്തോടെയുള്ള വെറ്ററിനറി ആംബുലൻസ് പദ്ധതി രണ്ടുമാസത്തിനകം തുടങ്ങുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. 29 വെറ്ററിനറി മൊബൈൽ ആംബുലൻസിനുള്ള 4.6 കോടി രൂപ ലഭിച്ചതായും കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി പർഷോത്തം രുപാലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. ഒരു ലക്ഷം കന്നുകാലികൾക്ക് ഒരു ആംബുലൻസ് എന്ന കണക്കിന് 16 ലക്ഷം രൂപ വീതമാണ് കേന്ദ്രസഹായം ലഭിച്ചത്. കേരളത്തിൽ നിലവിലെ കണക്കനുസരിച്ച് 30 ലക്ഷം കന്നുകാലികളാണുള്ളത്. കോഴിക്കർഷകരെ സഹായിക്കുന്നതിന് പൗൾട്രി ഇൻഷ്വറൻസ് ഏർപ്പെടുത്താമെന്നും കേന്ദ്രമന്ത്രി ഉറപ്പു നൽകി.