സ്‌കൂൾ, കോളേജ് ബസ് ഉപയോഗം: സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആർ.ടി.ഒ

Wednesday 06 October 2021 12:31 AM IST

പാലക്കാട്: കോളേജ്, സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബസ് യാത്ര നടത്തുന്ന വിദ്യാർത്ഥികളും ജീവനക്കാരും സർക്കാർ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു. സ്‌കൂൾ ബസുകളുടെ പ്രവർത്തനക്ഷമത, മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ചും സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആർ.ടി.ഒ.യുടെ നിർദ്ദേശമുണ്ട്.

 വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമുള്ള നിർദ്ദേശങ്ങൾ:

പനി, ചുമ, ഛർദി, തുമ്മൽ ളള്ളവർ യാത്ര ചെയ്യരുത്, ഡോർ അറ്റൻഡന്റ് ബസിൽ പ്രവേശിക്കുന്ന കുട്ടിയുടെ ശരീരതാപനില തെർമൽ സ്‌കാനറിൽ പരിശോധിച്ച്, കൈകൾ സാനിറ്റൈസ് ചെയ്ത ശേഷം മാത്രം ബസ്സിൽ പ്രവേശിപ്പിക്കുക. ഇതിനായി വാഹനത്തിൽ ഒരു തെർമൽ സ്‌കാനറും ഒരു ലിറ്റർ കപ്പാസിറ്റിയുള്ള ഹാൻഡ് സാനിറ്റൈസർ ബോട്ടിലും സൂക്ഷിക്കണം. നിലവിലെ സാഹചര്യത്തിൽ ഒരു സീറ്റ് ഒരു കുട്ടിക്ക് മാത്രമായി നിജപ്പെടുത്തണം. നിന്ന് യാത്ര ചെയ്യാൻ അനുവദിക്കരുത്. വാഹനത്തിൽ എൻ 95/ ഡബിൾ മാസ്‌ക് എല്ലാവർക്കും നിർബന്ധമാക്കണം. കുട്ടികൾ പരമാവധി ശാരീരിക അകലം പാലിക്കാനും പരസ്പര സ്പർശനം ഒഴിവാക്കാനും ശ്രദ്ധിക്കണം. വിൻഡോ ഷട്ടറുകളും തുറന്നിടണം. യാത്ര അവസാനിച്ച് കഴിയുമ്പോൾ വാഹനം അണുനാശിനി സ്‌പ്രേ ഉപയോഗിച്ചോ, സോപ്പ് ലായനി ഉപയോഗിച്ചോ കഴുകി വൃത്തിയാക്കണം. വാഹനത്തിൽ എ.സി അനുവദിനീയമല്ല.