പ്രതിഷേധ മാർച്ച് നടത്തി

Wednesday 06 October 2021 12:34 AM IST

പാലക്കാട്: പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. കർഷക സമരം ഇന്ത്യൻ ജനതയുടെ മനസുമാറ്റുമെന്നറിഞ്ഞ ബി.ജെ.പി സമരക്കാരെ കൊലചെയ്തും സമരം അടിച്ചമർത്താൻ നോക്കുന്നത് മോദി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ അരുംകൊല ചെയ്തവർക്കെതിരെ പ്രതികരിച്ച പ്രിയങ്കഗാന്ധിയുടെ ആർജ്ജവത്തെ തല്ലിക്കെടുത്താൻ കഴിയില്ലെന്നും ഒറ്റക്കെട്ടായി നേരിടുമെന്നും എം.പി പറഞ്ഞു.

പാലക്കാട് ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. പി.വി.രാജേഷ്, പി.ഹരിഗോവിന്ദൻ, സുമേഷ് അച്യുതൻ, സി.ബാലൻ, വി.രാമചന്ദ്രൻ, പി.നന്ദബാലൻ, എ.ബാലൻ എന്നിവർ പങ്കെടുത്തു.