പെട്രോൾ - ഡീസൽ : ജി.എസ്.ടിയായാൽ വൻ നികുതി നഷ്ടം

Wednesday 06 October 2021 12:30 AM IST

തിരുവനന്തപുരം: പെട്രോളും ഡീസലും ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നത് സംസ്ഥാനത്തിന് ഭീമമായ നികുതി നഷ്ടമുണ്ടാക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. നിലവിൽ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് വില്പന നികുതി. ജി.എസ്.ടിയിൽ പരമാവധി നികുതിയായ 28 ശതമാനം ചുമത്തിയാലും സംസ്ഥാന വിഹിതം 14 ശതമാനം മാത്രമാണ്. ജി.എസ്.ടിയിൽ നിശ്ചയിക്കുന്ന നികുതി നിരക്കിന് ആനുപാതികമായാണ് വില വ്യത്യാസം വരുന്നത്. കേന്ദ്രം നികുതി വർദ്ധിപ്പിക്കുമ്പോൾ, സംസ്ഥാന നികുതികളിൽ മാത്രം കുറവ് വരുത്തുന്നത് ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രതിസന്ധി സൃഷ്ടിക്കും. പൊതുഗതാഗതം, മത്സ്യബന്ധന ബോട്ടുകൾ, ഓട്ടോ, ടാക്സി എന്നിവയ്ക്ക് ഇന്ധന നികുതി സബ്സിഡി നൽകുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement