മലമ്പുഴ ഡാമിൽ ടൂറിസം പദ്ധതികൾ വരും: മന്ത്രി റിയാസ്

Wednesday 06 October 2021 12:00 AM IST

തിരുവനന്തപുരം: സഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ ടൂറിസം കേന്ദ്രമായ മലമ്പുഴ ഡാമിനും ഉദ്യാനത്തിനുമായി കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.

2018-19 വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ അടങ്കൽത്തുകയായി വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഡി.പി.ആർ തയാറാക്കുന്ന നടപടികൾ സ്വീകരിച്ചു വരുന്നു. മലമ്പുഴയിൽ അനുവദിച്ച 1.36 കോടി രൂപയുടെ വേൾഡ് ക്ലാസ് ടോയ്ലെറ്റിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇറിഗേഷൻ വകുപ്പ് നേരിടുന്ന തടസങ്ങൾ മാറ്റുന്നതിനുള്ള അടിയന്തര നടപടികൾ ടൂറിസം വകുപ്പ് സ്വീകരിക്കും. മലമ്പുഴ ഡാം ഉൾപ്പെടെയുള്ള ഡാമുകളിലെ ടൂറിസം വികസനം സംബന്ധിച്ച് കൂടിയാലോചനകൾ നടന്നിട്ടുണ്ട്. ഇത് പരിശോധിക്കാൻ ജലവിഭവ മന്ത്രിയുമായി ചേർന്ന് വിശദമായ യോഗം വിളിച്ചുചേർക്കാൻ ആലോചിക്കുന്നുണ്ട്. ആ യോഗത്തിൽ മലമ്പുഴയുടെ കാര്യവും പ്രധാന അജൻഡയായി ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

Advertisement
Advertisement