വൈദ്യുതി റെഗുലേറ്ററി നയം: അന്തിമ തീരുമാനം പൊതുതെളിവെടുപ്പിന് ശേഷം
Wednesday 06 October 2021 12:00 AM IST
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നയത്തിന് പൊതു തെളിവെടുപ്പിന്റെയും നിർദ്ദേശങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. നിലവിൽ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ മാത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് വൈദ്യുതി നിരക്ക് പുതുക്കുന്നതിന് വേണ്ടിയുള്ളതല്ലെന്നും വൻകിട ഉപഭോക്താക്കളെ വഴിവിട്ട വിധത്തിൽ സഹായിക്കുന്നതിനുള്ള നിർദ്ദേശങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.