ബി.ജെ.പി ഔദ്യോഗിക നേതൃത്വത്തിന് ആധിപത്യം- കെ.സുരേന്ദ്രനും ജനറൽ സെക്രട്ടറിമാരും തുടരും

Wednesday 06 October 2021 12:00 AM IST

ബി. ഗോപാലകൃഷ്ണൻ വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് പദവി മാറ്റമില്ല അഞ്ച് ജില്ലാ പ്രസിഡന്റുമാർക്ക് മാറ്റം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് നിയോഗിച്ച അന്വേഷണ സമിതികളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിലും പോഷകസംഘടനകളിലും അഴിച്ചുപണി നടത്തിയെങ്കിലും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക നേതൃത്വം പൂർണ്ണ ആധിപത്യം നിലനിറുത്തി.

കോർകമ്മിറ്റിയുടെ ഭാഗമായ സംസ്ഥാന ജനറൽ സെക്രട്ടറിമാർക്ക് മാറ്റമില്ല. സംസ്ഥാന വൈസ് പ്രസിഡന്റുമാരിൽ രണ്ട് പേർ മാറിയപ്പോൾ പുതുതായി സി. ശിവൻകുട്ടി, പി. രഘുനാഥ്, അഡ്വ.ബി. ഗോപാലകൃഷ്ണൻ എന്നിവർ എത്തി. മൂന്നുപേരും ഔദ്യോഗിക നേതൃത്വത്തിന്റെ വിശ്വസ്തർ.

ജി.രാമൻ നായർ, എം.എസ്. സമ്പൂർണ്ണ എന്നിവരാണ് മാറിയത്. ദേശീയ ഉപാദ്ധ്യക്ഷനായി മാറിയ എ.പി. അബ്ദുള്ളക്കുട്ടിയുടെ ഒഴിവ് നേരത്തേയുണ്ടായിരുന്നു.

അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റിയിട്ടുണ്ട്. വി.എ. സൂരജ് (പത്തനംതിട്ട), ജി. ലിജിൻലാൽ (കോട്ടയം), കെ.എം. ഹരിദാസ് (പാലക്കാട്), കെ.പി. മധു (വയനാട്), രവീശ തന്ത്രി (കാസർകോട്) എന്നിവരാണ് പുതിയ ജില്ലാ പ്രസിഡന്റുമാർ.

ശോഭാ സുരേന്ദ്രനെയും എ.എൻ. രാധാകൃഷ്ണനെയും വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിലനിറുത്തി.പാർട്ടി നേതൃത്വവുമായി ചെറിയ അകൽച്ചയിലായിരുന്നു ശോഭാ സുരേന്ദ്രൻ. ഓർഗനൈസിംഗ് ജനറൽസെക്രട്ടറി എം. ഗണേശിനും മാറ്റമില്ല.

സംസ്ഥാന ട്രഷററായിരുന്ന അഡ്വ.ജെ.ആർ. പത്മകുമാറിന് പുറമേ, കെ. ശ്രീകാന്തും പന്തളം പ്രതാപനും രേണു സുരേഷും സംസ്ഥാന സെക്രട്ടറിമാരായി. കോൺഗ്രസ് വിട്ടു വന്നതാണ് പന്തളം പ്രതാപൻ. അഡ്വ.ഇ. കൃഷ്ണദാസാണ് പുതിയ സംസ്ഥാന ട്രഷറർ.

ചലച്ചിത്ര നടനും നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയുമായിരുന്ന ജി. കൃഷ്ണകുമാർ, ജി. രാമൻ നായർ, എം.എസ്. സമ്പൂർണ്ണ, പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന ജി. ഗിരീശൻ എന്നിവർ നാഷണൽ കൗൺസിലിലെത്തി. ജയരാജ് കൈമളാണ് പുതിയ ഓഫീസ് സെക്രട്ടറി.

പത്തനംതിട്ട ജില്ലാ പ്രസിഡന്റായിരുന്ന അശോകൻ കുളനടയെ പാർട്ടി സെൽ കോ-ഓർഡിനേറ്ററാക്കി. വയനാട് ജില്ലാ പ്രസിഡന്റായിരുന്ന സജി ശങ്കറിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

ഷാജി ആർ. നായരാണ് കർഷക മോർച്ചയുടെ പുതിയ പ്രസിഡന്റ്. പാലക്കാട്, കോഴിക്കോട് മേഖലാ ഓർഗനൈസിംഗ് സെക്രട്ടറിമാരെ പരസ്പരം മാറ്റി. കെ.വി.എസ്. ഹരിദാസ്, നാരായണൻ നമ്പൂതിരി, ടി.പി. സിന്ധുമോൾ, സന്ദീപ് ജി. വാരിയർ, സന്ദീപ് വാചസ്പതി എന്നിവരാണ് പാർട്ടി വക്താക്കൾ.

വൈസ് പ്രസിഡന്റുമാർ:

എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, ഡോ.കെ.എസ്. രാധാകൃഷ്ണൻ, ഡോ. പ്രമീള ദേവി, സി. സദാനന്ദൻ മാസ്റ്റർ, പ്രൊഫ.വി.ടി. രമ, വി.വി. രാജൻ, സി. ശിവൻകുട്ടി, പി. രഘുനാഥ്, അഡ്വ.ബി. ഗോപാലകൃഷ്ണൻ.

ജനറൽ സെക്രട്ടറിമാർ:

എം.ടി. രമേശ്, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, അഡ്വ.പി. സുധീർ, എം. ഗണേശ് (ഓർഗനൈസിംഗ് ജന.സെക്രട്ടറി), കെ. സുഭാഷ് (ജോയിന്റ് ഓർഗനൈസിംഗ് ജന.സെക്രട്ടറി).

സെക്രട്ടറിമാർ:

കരമന ജയൻ, അഡ്വ.എസ്. സുരേഷ്, എ. നാഗേഷ്, അഡ്വ.കെ. പ്രകാശ്ബാബു, അഡ്വ.ജെ.ആർ. പദ്മകുമാർ, കെ. രഞ്ജിത്, രാജി പ്രസാദ്, അഡ്വ.കെ. ശ്രീകാന്ത്, അഡ്വ. പന്തളം പ്രതാപൻ, രേണു സുരേഷ്

ട്രഷറർ: അഡ്വ.ഇ. കൃഷ്ണദാസ്

മേഖലാ പ്രസിഡന്റുമാർ:

തിരുവനന്തപുരം:കെ. സോമൻ

എറണാകുളം: എൻ. ഹരി

പാലക്കാട്: വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ

കോഴിക്കോട്: ടി.പി. ജയചന്ദ്രൻ മാസ്റ്റർ

മേഖലാ സെക്രട്ടറിമാർ:

തിരുവനന്തപുരം: കോവൈ സുരേഷ്

എറണാകുളം: എൽ. പത്മകുമാർ

പാലക്കാട്: കെ.പി. സുരേഷ്,

കോഴിക്കോട്:ജി. കാശിനാഥ്

മോർച്ച പ്രസിഡന്റുമാർ

യുവമോർച്ച: സി.ആർ. പ്രഫുൽ കൃഷ്ണൻ

മഹിളാ മോർച്ച: നിവേദിത സുബ്രഹ്മണ്യൻ

കിസാൻ മോർച്ച: ഷാജി ആർ.നായർ

ന്യൂനപക്ഷ മോർച്ച: അഡ്വ.ജിജി ജോസഫ്

ഒ.ബി.സി മോർച്ച:എൻ.പി. രാധാകൃഷ്ണൻ

എസ്.സി മോർച്ച:ഷാജുമോൻ വട്ടേക്കാട്

എസ്.ടി മോർച്ച:മുകുന്ദൻ പള്ളിയറ