പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി

Wednesday 06 October 2021 12:04 AM IST

കൊച്ചി: റെക്കാഡുകൾ അനുദിനം തിരുത്തി ഇന്ധനവില കുതിക്കുന്നു. തിരുവനന്തപുരത്ത് പെട്രോൾവില ഇന്നലെ 25 പൈസ വർദ്ധിച്ച് 104.88 രൂപയായി. 32 പൈസ ഉയർന്ന് 97.98 രൂപയാണ് ഡീസലിന്. രണ്ടും സർവകാല റെക്കാഡ് വിലയാണ്.