സംസ്ഥാന ഫുട്ബാൾ: തൃശൂർ ഫൈനലിൽ
Wednesday 06 October 2021 12:09 AM IST
കൊച്ചി: നിലവിലെ ചാമ്പ്യൻമാരായ തൃശൂർ, സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നു. ഇന്നലെ വൈകിട്ട് നടന്ന ആദ്യസെമിയിൽ കണ്ണൂരിനെ പെനാൽറ്റി (5-3) ഷൂട്ടൗട്ടിലാണ് തൃശൂർ തോൽപിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചു. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന രണ്ടാം സെമിയിൽ കോഴിക്കോട് മലപ്പുറത്തെ നേരിടും.