ഐ.പി.എൽ ടീമുകളിലേക്ക് വിദേശത്തുനിന്ന് പണമെത്തി

Wednesday 06 October 2021 12:12 AM IST

ന്യൂഡൽഹി: ഐ.പി.എല്ലിലെ രണ്ട് ടീമുകൾക്ക് വിദേശത്തുനിന്ന് പണമെത്തിയതായ വിവരം പുറത്തുവന്നു. അന്താരാഷ്ട്ര മാധ്യമക്കൂട്ടായ്മയായ ഇന്റർനാഷണൽ കൺസോർഷ്യം ഒഫ് ഇൻവെസ്റ്റിഗേറ്റിവ് ജേർണലിസ്റ്റ് (ഐ.സി.ഐ.ജെ) പുറത്തുവിട്ട പാൻഡോറ രേഖകളിലാണ് ഐ.പി.എല്ലിലേക്ക് വിദേശത്ത് നിന്ന് ഫണ്ട് ഒഴുകിയതിന്റെ വിവരങ്ങളുള്ളത്.

രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകളിലേക്കാണ് വിദേശപണം ഒഴുകിയിരിക്കുന്നത്. ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്നാണ് ഈ ടീമുകളിലേക്ക് പണമെത്തിയത്.

Advertisement
Advertisement