ടി.പി.ആർ വീണ്ടും കുറഞ്ഞു; ഇന്നലെ 6.2%
കൊച്ചി: ജില്ലയ്ക്ക് ആശ്വാസമായി ടി.പി.ആർ നിരക്കിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. 6.2 ശതമാനമാണ് ഇന്നലത്തെ ടി.പി.ആർ. 1,099 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 1,063 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. വടക്കേക്കര, തൃപ്പൂണിത്തുറ, പള്ളിപ്പുറം, തൃക്കാക്കര, എളംകുന്നപ്പുഴ എന്നിവിടങ്ങളിലാണ് കൂടുതൽ. ആയവന, ആരക്കുഴ, എടക്കാട്ടുവയൽ, എടവനക്കാട്, കറുകുറ്റി തുടങ്ങി 43 ഇടങ്ങളിൽ അഞ്ചിൽ താഴെയാണ്.
ഇന്നലെ നടന്ന കൊവിഡ് വാക്‌സിനേഷനിൽ 24,035 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിൽ 4,575 ആദ്യ ഡോസും, 19,460 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 15,115 ഡോസും, 8,823ഡോസ് കൊവാക്സിനും 97 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്. 43,46,847ഡോസ് വാക്‌സിനാണ് നൽകിയത്. 28,90,823 ആദ്യ ഡോസ് വാക്‌സിനും, 14,56,024 സെക്കന്റ് ഡോസ് വാക്‌സിനും നൽകി. ഇതിൽ 38,61,402 ഡോസ് കൊവിഷീൽഡും, 4,72,233 ഡോസ് കോവാക്‌സിനും, 13,212ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ്.
വാക്സിനേഷൻ സംശയങ്ങൾക്ക് 9072303861, 9072303927, 9072041171, 9072041172