ദേശീയപാത സ്ഥലമേറ്റെടുപ്പ്: നഷ്ടപരിഹാരം 7 ദി​വസത്തി​നകം

Wednesday 06 October 2021 1:36 AM IST

കൊച്ചി: ദേശീയപാത വികസനത്തിനായി മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ സ്ഥലമേറ്റെടുക്കലി​ന് ഇന്ന് മുതൽ അദാലത്ത് സംഘടിപ്പിക്കും. (ആറ്, ഏഴ്, എട്ട്, 11 തീയതികളിൽ) വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ അദാലത്തിൽ പങ്കെടുക്കും. ആവശ്യമായ രേഖകളുള്ളവർക്ക് ഏഴ് ദിവസത്തിനകം തുക അനുവദിക്കും. അല്ലാത്ത സാഹചര്യത്തിൽ നോട്ടീസ് കാലാവധിയായ രണ്ട് മാസത്തിന് ശേഷം നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് സ്ഥലമേറ്റെടുക്കും.

 അദാലത്ത് ഇന്ന് മുതൽ

  • ഒക്ടോബർ 6 : ഇടപ്പള്ളി നോർത്ത്, ചേരാനല്ലൂർ-
  • ഒക്ടോബർ 7 : ആലങ്ങാട്, വരാപ്പുഴ
  • ഒക്ടോബർ 8: വടക്കേക്കര, മൂത്തകുന്നം
  • ഒക്ടോബർ 11: കോട്ടുവള്ളി, പറവൂർ

 ഏറ്റെടുക്കാനുള്ളത്- 22.4495 ഹെക്ടർ

 തീർപ്പാക്കിയത്

  • ചേരാനല്ലൂർ വില്ലേജിലെ ഒൻപത് ഫയലുകൾ
  • 12 ഭൂവുടമകൾക്ക് 9.8 കോടി രൂപ നൽകി
Advertisement
Advertisement