ഗാന്ധി സന്ദേശങ്ങൾ ജീവിതത്തിൽ പകർത്തണം: കളക്ടർ

Wednesday 06 October 2021 12:41 AM IST

കൊല്ലം: ഗാന്ധിജിയുടെ ജീവിതത്തിലെ ഏടുകൾ തലമുറകൾക്ക് പ്രചോദനമാണെന്ന് ജില്ലാ കളക്ടർ അഫ്‌സാന പർവീൺ പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കൊട്ടിയം മന്നം മെമ്മോറിയൽ എൻ. എസ്.എസ് കോളജ്, ഗാന്ധിപീസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'അനശ്വര സ്മൃതികളിൽ ഗാന്ധിജി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരള യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി പ്രിൻസിപ്പൽ ഡോ. എ. മോഹൻ കുമാർ വിഷയാവതരണം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. ഇ.എൻ. സതീഷ് അദ്ധ്യക്ഷനായി. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ സംസാരിച്ചു. കോളേജിലെ ഗാന്ധിയൻ പഠനകേന്ദ്രം കോ ഓർഡിനേറ്റർ കിഷോർ റാം സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എസ്.എസ്. അരുൺ നന്ദിയും പറഞ്ഞു.