കെ.എസ്.എസ്.പി.എ കൺവെൻഷൻ
Thursday 07 October 2021 12:38 AM IST
പാലക്കാട്: കെ.എസ്.എസ്.പി.എ പാലക്കാട് നിയോജക മണ്ഡലം കൺവെൻഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. ബാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എം. തോമസ് അദ്ധ്യക്ഷനായി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണൻ, കെ.ജെ. റോബോർട്ട്, കെ. അനന്തൻ, റഷീദ്, പോൾ പി. ആലീസ്, എൻ. രാജേന്ദ്രൻ, കെ. ബാലകൃഷ്ണൻ, സിദ്ധാർത്ഥൻ, വി. ആന്റണി, ഇ. നാരായണ സ്വാമി എന്നിവർ സംസാരിച്ചു. പെൻഷൻ പരിഷ്‌കരണ കുടിശ്ശികയുടെയും കടാശ്വാസ കുടിശ്ശികയുടെയും മൂന്നാംഗഡു ഉടൻ അനുവദിക്കുക, പെൻഷൻകാരുടെ ചികിത്സാ പദ്ധതി അപാകതകൾ പരിഹരിച്ച് ഒ.പി ചികിത്സ ഉറപ്പു വരുത്തി ഉടൻ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തും.