നവരാത്രി സംഗീതോത്സവം
Thursday 07 October 2021 12:31 AM IST
പാലക്കാട്: കല്ലേകുളങ്ങര ഏമൂർ ഭഗവതി ക്ഷേത്രത്തിൽ 2021 നവരാത്രി സംഗീതോത്സവം ഒക്ടോബർ 7 മുതൽ ഒക്ടോബർ 15 വരെ നടക്കും. ഒക്ടോബർ ഏഴിന് വൈകിട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന സഭയിൽ ഏമൂർഭഗവതി ഭഗവതി ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ കെ. ജിതേഷ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. നവീകരണ കലശകമ്മിറ്റി പ്രസിഡന്റ് ഡി.വി. കൃഷ്ണപ്രസാദ് അദ്ധ്യക്ഷനാകും. ക്ഷേത്രം നവീകരണ കലശകമ്മിറ്റി സെക്രട്ടറി പി. ഉണ്ണിക്കൃഷ്ണൻ, പാലക്കാട്ടുശ്ശേരി സേവനസമാജം പ്രസിഡന്റ് പീതാംബരവർമ്മ, ദേവസ്വം സൂപ്പർവൈസർ മോഹനസുന്ദരൻ എന്നിവർ സംസാരിക്കും. നവരാത്രി നാളുകളിൽ എല്ലാ ദിവസവും വൈകിട്ട് വിവിധ പരിപാടികൾ ക്ഷേത്രത്തിൽ നടക്കും.