എൽ.ഐ.സിയിൽ വിദേശനിക്ഷേപമാകാം നിയമഭേദഗതിക്ക് സർക്കാർ ,ഐ.​പി.​ഒ​ ​വ​ഴി​ ​​തു​ക​ ​സ​മാ​ഹ​രി​ക്കു​ക ലക്ഷ്യം

Thursday 07 October 2021 11:57 PM IST

ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷനിൽ 20ശതമാനംവരെ വിദേശ നിക്ഷേപം അനുവദിച്ചേക്കും. ഇതിനായി നിയമ ഭേദഗതിക്കൊരുങ്ങുകാണ് കേന്ദ്രസർക്കാർ. ഐ.പി.ഒ വഴി പരമാവധി തുക സമാഹരിക്കുകയെന്ന ലക്ഷ്യമാണിതിന് പിന്നിൽ. രാജ്യത്തെതന്നെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയ്ക്ക് മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ ഇതോടെ വിദേശ നിക്ഷേപകർക്കാകും. സർക്കാരിന്റെ പ്രത്യേക അനുമതിയില്ലാതെതന്നെ നിക്ഷേപം നടത്താൻ കഴിയുന്നതരത്തിലാകും എഫ്.ഡി.ഐ നിയമം ഭേദഗതിചെയ്യുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഉന്നത സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം, ധനമന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കൊവിഡ് വ്യാപനം സർക്കാരിന്റെ നികുതിവരുമാനത്തെ കാര്യമായി ബാധിച്ചതിനാൽ നടപ്പ് സാമ്പത്തികവർഷത്തെ ബ‌ഡ‌്ജറ്റ് കമ്മി ലക്ഷ്യം നിറവേറ്റുക ബുദ്ധിമുട്ടാകും. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള എൽ.ഐ.സിയുടെ ഓഹരി വില്പനയെ ആശ്രയിക്കുന്നത്.

എൽ.ഐ.സിക്ക് പുതിയമുഖം

​ നി​ല​വി​ൽ​ ​രാ​ജ്യ​ത്തെ​ ​ഇ​ൻ​ഷു​റ​ൻ​സ് ​ക​മ്പ​നി​ക​ൾ​ക്ക് അനുവദനീയമായ വിദേശനിക്ഷേപം : 74​%വ​രെ

 ഐ.​പി.​ഒ​യ്ക്കു​മു​മ്പാ​യി മുല്യനിർണയം: 8​ ​ല​ക്ഷം​ ​-​ 10​ ​ല​ക്ഷം​കോ​ടി​ ​രൂ​പ

 ലക്ഷ്യമിടുന്നത് : 10% വ​രെ​ ​ഓ​ഹ​രി​വി​റ്റ് 1.75 ലക്ഷം കോടി