അബീദ് അഹമ്മദ് വേൾഡ് ടൂറിസം ബോർഡംഗം

Thursday 07 October 2021 12:59 AM IST

കൊച്ചി: അബുദബി ആസ്ഥാനമായ ട്വന്റി 14 ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടറും മലയാളിയുമായ അദീബ് അഹമ്മദിനെ വേൾഡ് ടൂറിസം ഫോറം ഗ്ലോബൽ അഡ്വൈസറി ബോർഡംഗമായി നിയമിച്ചു. വിവിധ മേഖലകളിലെ വിദഗ്ദ്ധർ ഉൾപ്പെടുന്ന രാജ്യാന്തര സമിതിയാണിത്.

ലൂസേൺ നഗരത്തിന്റെ ധനകാര്യ വകുപ്പ് മേധാവി ഫ്രാൻസിസ്‌ക ബിടിസസ്‌തോബ്, ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ പുനീത് ചത്വാൾ, ഇന്റർനാഷണൽ

കൗൺസിൽ ഒഫ് ടൂറിസം പാർട്‌നേഴ്സ് പ്രസിഡന്റ് ജെഫ്രി ലിപ്മാൻ തുടങ്ങിയവരാണണ് സമിതിയിലെ മറ്റംഗങ്ങൾ. ഒരു പതിറ്റാണ്ടിലേറെയായി വേൾഡ് ടൂറിസം ഫോറം ലൂസേൺ, വ്യവസായ വിദഗ്ദ്ധർ, സി.ഇ.ഒമാർ, നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ എന്നിവരെ അണിനിരത്തി ടൂറിസം വ്യവസായരംഗത്ത് ആഗോള വേദി സ്ഥാപിച്ച് പുതിയ ആശയങ്ങളും പരിഹാരങ്ങളും നിർദ്ദേശിക്കുകയാണ് ഫോറം. ലണ്ടനിലെ ഗ്രേറ്റ് സ്‌കോട്ട്‌ലാൻഡ് യാർഡ്, വാൾഡോർഫ് അസ്റ്റോറിയ എഡിൻബർഗിലെ കാലിഡോണിയൻ, പുൾമാൻ ഡൗൺ ടൗൺ ദുബായ്, കൊച്ചിയിലെ പോർട്ട് മുസിരിസ് എന്നിവയുൾപ്പെടെ ചരിത്രപ്രസിദ്ധമായ സ്ഥാപനങ്ങളുടെ ഉടമയാണ് അദീബ് അഹമ്മദ്. നവംബർ 15,16 തിയതികളിൽ വേൾഡ് ടൂറിസം ഫോറം ലൂസേൺ സംഘടിപ്പിക്കുന്ന ഇന്നവേഷൻ ഫെസ്റ്റിവലിൽ അദീബ് അഹമ്മദ് പങ്കെടുക്കും.