മമ്മൂട്ടിക്ക് ജെയിൻ യൂണിവേഴ്‌സിറ്റിയുടെ ആദരം

Thursday 07 October 2021 1:13 AM IST

കൊച്ചി: മലയാള സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ മമ്മൂട്ടിക്ക് ആദരവുമായി ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് എഴുതിയ അഭിനന്ദന കത്ത് യൂണിവേഴ്‌സിറ്റി ന്യു ഇനീഷ്യേറ്റിവ് ഡയറക്ടർ ടോം ജോസഫ് മമ്മൂട്ടിക്ക് കൈമാറി.

മമ്മൂട്ടിയുടെ അഭിനയമികവും കലാപരമായ സംഭാവനയും തെന്നിന്ത്യൻ ഭാഷാചിത്രങ്ങളിലെല്ലാം തെളിയിച്ചിട്ടുണ്ടെന്ന് ചാൻസലർ കത്തിൽ പറയുന്നു. മമ്മൂട്ടി വെള്ളിത്തിരയിൽ അവതരിപ്പിച്ച അംബേദ്ക്കറുടെ വേഷം വളരെയേറെ സ്പർശിച്ചിട്ടുണ്ട്. തൊഴിൽ മേഖലയിൽ 50 വർഷം പൂർത്തീകരിക്കുക പ്രശംസനീയമായ നേട്ടമാണ്. വിദ്യാർത്ഥികൾക്ക് പകർത്താവുന്ന മികച്ച മാതൃകയാണ് മമ്മൂട്ടിയെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.