കുടിവെള്ള പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധം
Thursday 07 October 2021 12:19 AM IST
അടൂർ : ഏനാദിമംഗലം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ നടപ്പാക്കിവരുന്ന ജലനിധി പദ്ധതി നടപ്പാക്കാതെ, അട്ടിമറിക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നടപടയിൽ ബി.ജെ.പി ഏനാദിമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. മതിയായ കേന്ദ്രഫണ്ട് ലഭിച്ചിട്ടും പദ്ധതി നടപ്പാക്കത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. പഞ്ചായത്ത് അംഗം ആർ. സതീഷ് കുമാർ, എൻ. കെ. സതികുമാർ, രതീഷ് ബാലകൃഷ്ണൻ, ജിനേഷ് കുമാർ എന്നിവർ സംസാരിച്ചു.