കിൻഫ്ര കുടിവെള്ള സെസിന് അറുതി തേടി ചേലേമ്പ്ര ഗ്രാമപഞ്ചായത്ത്

Thursday 07 October 2021 12:02 AM IST
ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് നിവേദകസംഘം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിനെ കണ്ടപ്പോൾ

ചേലേമ്പ്ര: കാക്കഞ്ചേരി കിൻഫ്രയിൽ നിന്ന് ഗാർഹികാവശ്യത്തിനായി എടുക്കുന്ന കുടിവെള്ളത്തിന് സെസ് ഈടാക്കുന്നത് ഒഴിവാക്കണമെന്ന് ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.ജമീലയുടെ നേതൃത്വത്തിലുള്ള നിവേദകസംഘം വ്യവസായ മന്ത്രി പി.രാജീവിനെ കണ്ട് ആവശ്യപ്പെട്ടു.

പഞ്ചായത്തിലെ ജലനിധി പദ്ധതിയിൽ 3338 കുടുംബങ്ങൾ ഉപഭോക്‌താക്കളായുണ്ട്. 1000 ലിറ്ററിന് അഞ്ചു രൂപയ്ക്ക് പുറമെ രണ്ടു രൂപ സെസ് കൂടി ഈടാക്കുന്നത് കൂടുതൽ ബാദ്ധ്യതയായി മാറുകയാണെന്ന് നിവേദകസംഘം മന്ത്രിയെ ധരിപ്പിച്ചു. കിൻഫ്രയിൽ നിന്നുള്ള മലിനീകരണം തടയാൻ നടപടി വേണമെന്നും ആവശപ്പെട്ടു.

പി.അബ്ദുൽ ഹമീദ് എം.എൽ.എ യ്ക്കൊപ്പമെത്തിയ നിവേദകസംഘത്തിൽ വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ്, സ്‌റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഇഖ്ബാൽ പൈങ്ങോട്ടൂർ, കെ.പി.ഹഫ്സത്ത് ബീവി എന്നിവരുമുണ്ടായിരുന്നു.

Advertisement
Advertisement