കോ ഓർഡിനേഷൻ കമ്മിറ്റി
Thursday 07 October 2021 12:40 AM IST
പത്തനംതിട്ട : ഇടതുപക്ഷ അദ്ധ്യാപക സംഘടനകളുടെ കോ - ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി പി.എസ് ജീമോൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. രാജേഷ് ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു. എ.കെ.എസ്.ടി.യു പ്രതിനിധികളായ കെ.എ.തൻസീർ, റെജി മലയാലപ്പുഴ ,കെ.എസ്.ടി.എ പ്രതിനിധികളായ എസ്. രാജേഷ്, ബിനു ജേക്കബ് നൈനാൻ , കെ.ഹരികുമാർ , എൻ.ഡി.വത്സല, എസ്. ജ്യോതിഷ്, കെ.എ പ്രകാശ് എന്നിവർ സംസാരിച്ചു. കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായി എ.കെ.എസ്.ടി.യു ചെയർമാൻ പി.എസ് ജീമോൻ , കെ.എസ്.ടി.എ കൺവീനർ എസ്. രാജേഷ് എന്നിവരെ തിരഞ്ഞെടുത്തു.