പ്ളസ് വൺ: രണ്ടാം ഘട്ട അലോട്ട്മെന്റ് പൂർത്തിയായി, 242 സീറ്റുകൾ ബാക്കി
പത്തനംതിട്ട : പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാംഘട്ട അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ ജില്ലയിൽ 242 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. 9354 സീറ്റുകളിലും പ്രവേശനം നടത്തിയിട്ടുണ്ട്. ഇതിൽ 2710 കുട്ടികൾ രണ്ടാംഘട്ടത്തിലൂടെ പ്രവേശനം നേടിയവരും 1171 പേർ ഹയർ ഓപ്ഷൻ വാങ്ങിയവരുമാണ്. 242 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ജനറൽ വിഭാഗത്തിൽ 6363 സീറ്റുകളിലേക്ക് പ്രവേശനം നടന്നു. 234 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഈഴവ സംവരണ വിഭാഗത്തിൽ രണ്ട് സീറ്റുകളും ഒഴിവുണ്ട്. മറ്റു സംവരണ വിഭാഗങ്ങളിൽ പട്ടികവർഗ, വിശ്വകർമ വിഭാഗങ്ങളിൽ ഓരോ സീറ്റും ഒഇസി വിഭാഗത്തിൽ രണ്ടും സീറ്റുകൾ മാത്രമാണ് ഒഴിവുള്ളത്. ജില്ലയിൽ 14515 അപേക്ഷകരാണ് പ്ലസ് വൺ പ്രവേശനത്തിനായുണ്ടായിരുന്നത്. 14781 സീറ്റുകളാണ് ആകെയുള്ളത്. ഇതിൽ 9639 മെറിറ്റ് സീറ്റുകളിലും 276 സ്‌പോർട്‌സ് ക്വാട്ട സീറ്റുകളിലും ഏകജാലക പ്രവേശനം നടക്കും. 4966 സീറ്റുകളാണ് മാനേജ്‌മെന്റ് വിഭാഗത്തിലുള്ളത്. ആദ്യഘട്ട അലോട്ട്‌മെന്റിൽ 9625 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 7951 സീറ്റുകളിലും പ്രവേശനം നടത്തി. 1674 ഒഴിവുകളുണ്ടായിരുന്നു.