'ജനതയെ അകറ്റുന്നത് വിദേശ പൗരൻമാരെന്ന് പറഞ്ഞ്"
Thursday 07 October 2021 12:02 AM IST
കോഴിക്കോട്: വിദേശപൗരന്മാരെന്നും നുഴഞ്ഞുകയറ്റക്കാരെന്നും പൊതുസമൂഹത്തിൽ പ്രചരിപ്പിച്ച് ജനതയെ ഒറ്റപ്പെടുത്തുന്ന രീതിയാണ് സംഘ് പരിവാറിന്റേതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു.
ദശകങ്ങളായി അസമിൽ കഴിയുന്ന ജനങ്ങളെ ഈ വിധത്തിൽ തുരത്താൻ ശ്രമിക്കുകയായിരുന്നു.
മുസ്ലീം വിഭാഗത്തിന് മുന്തിയ സൗകര്യങ്ങളാണ് രാജ്യത്ത് ലഭിക്കുന്നതെന്ന് പ്രചരിപ്പിച്ച് വർഗീയത പടർത്താനുളള നീക്കമാണ് ആർ.എസ്.എസിന്റേത്.
അസം ഹിന്ദുത്വവാദികളുടെ പുതിയ പരീക്ഷണശാല എന്ന വിഷയത്തിൽ ഭരണഘടനാ സംരക്ഷണ സമിതി സംഘടിപ്പിച്ച പ്രതിഷേധസംഗമം സ്പോർട്സ് കൗൺസിൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി രാമനുണ്ണി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനൻ,ഡോ.ഖദീജ മുംതാസ് തുടങ്ങിയവർ സംസാരിച്ചു.