സി.എച്ച് പ്രതിഭാ ക്വിസ് രജിസ്ട്രേഷൻ

Thursday 07 October 2021 12:46 AM IST

കൊല്ലം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് പ്രാഥമികതല മത്സരം 9, 10 തീയതികളിൽ ഓൺലൈനിലൂടെ നടക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകമായാണ് മത്സരം. പങ്കെടുക്കാൻ താത്പര്യമുള്ള ജില്ലയിലെ വിദ്യാർത്ഥികൾ ചുവടെ ചേർത്തിരിക്കുന്ന വാട്സ് ആപ്പ് നമ്പരുകളിലൊന്നിലേക്ക് പേര്, ക്ലാസ്, സ്കൂൾ, ഫോൺ നമ്പർ, ഇ - മെയിൽ ഐ.ഡി എന്നിവ നൽകിയാൽ രജിസ്ട്രേഷൻ ലിങ്ക് ലഭ്യമാകും. 8289853380, 9744057285, 9447439867.