പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കണം

Thursday 07 October 2021 12:03 AM IST

കൊല്ലം: കൊവിഡ് പശ്ചാത്തലത്തിൽ നിറുത്തിവെച്ച പാസഞ്ചർ ട്രെയിൻ സർവ്വീസുകൾ ഉടൻ പുനരാരംഭിക്കണമെന്ന് ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വാണിജ്യ വ്യാപാര മേഖലയിലെ തുച്ഛവരുമാനക്കാരായ നൂറുകണക്കിന് തൊഴിലാളികൾ കുറഞ്ഞ ചെലവിലുള്ള യാത്രാ സൗകര്യത്തിന് പാസഞ്ചർ ട്രെയിനുകളെയാണ് ആശ്രയിച്ചിരുന്നത്.
കൊവിഡ് നിയന്ത്രണങ്ങൾ ഇളവ് ചെയ്ത് സ്ഥാപനങ്ങൾ പൂർണ്ണമായും തുറന്നിട്ടും സർവ്വീസുകൾ പുനരാരംഭിക്കാത്ത റെയിൽവേ നടപടി പ്രതിഷേധാർഹമാണെന്നും ഇതിനെതിരെ സമരം ആരംഭിക്കുമെന്നും യൂണിയൻ പ്രസിഡൻറ് എഴുകോൺ സന്തോഷും സെക്രട്ടറി ജി.ആനന്ദനും പറഞ്ഞു.

Advertisement
Advertisement