എൻഡോസൾഫാൻ ദുരന്ത ബാധിതർക്ക് ബിപിഎൽ കാർഡ്

Thursday 07 October 2021 12:04 AM IST

തിരുവനന്തപുരം: എല്ലാ എൻഡോസൾഫാൻ ദുരന്ത ബാധിതർക്ക് ബിപിഎൽ റേഷൻ കാർഡ് നൽകണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം പരിഗണിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടുന്നതിനിടെയാണ് വി.ഡി. സതീശൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.ഇക്കാര്യത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ പൊതുവിതരണ വകുപ്പ് ഡയറക്ടറോട് മന്ത്രി ആവശ്യപ്പെട്ടു.. 2013ലെ സർക്കാർ ഉത്തരവനുസരിച്ച് എൻഡോസൾഫാൻ ഇരകളെ ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇവരിൽ പലരെയും പിന്നീട് ഒഴിവാക്കി.

Advertisement
Advertisement