പൂർണ സുരക്ഷ ഉറപ്പ്

Thursday 07 October 2021 1:53 AM IST

എ.പി.എം.മുഹമ്മദ് ഹനീഷ്

പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി

ഒരു സംശയവും വേണ്ട സ്കൂളുകളിൽ പൂർണ സുരക്ഷയാണ് ഒരുക്കുന്നത്. അതിനെപ്പറ്റി ആശങ്കയേ വേണ്ട. സമീപകാലത്ത് ഇത്രയും വിശദമായ ചർച്ച മറ്റൊരു വകുപ്പിലും നടന്നുകാണില്ല. സ്കൂൾ തുറക്കുന്നതിനെപ്പറ്റി എത്രയെത്ര യോഗങ്ങളും ചർച്ചകളുമാണ് നടത്തിയത്. സമൂഹത്തിന്റെ വിവിധമേഖലയിലുള്ള വ്യക്തിത്വങ്ങളിൽ നിന്ന് സ്വൂരൂപിച്ച അഭിപ്രായങ്ങളുടെ സഞ്ചിതരേഖയാണ് മാർഗരേഖ. അത് സമ്പൂർണമായി പിന്തുടരുകയാണെങ്കിൽ സ്കൂളുകൾ സുരക്ഷിതമായിരിക്കും. കുട്ടികൾക്കും മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും ഒരുതരത്തിലുമുള്ള ആശങ്കയുമില്ലാതെ നിർവിഘ്നം പഠനം നടത്താൻ കഴിയും. ഇതിനുള്ള ഒരുക്കങ്ങൾ ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത, തദേശ, പൊതുമരാമത്ത് വകുപ്പുകൾ ചേർന്ന് സ്വീകരിച്ചിട്ടുണ്ട്. കുട്ടികൾക്കും മാതാപിതാക്കൾക്കും സന്തോഷം പകരുന്ന രീതിയിലായിരിക്കും ക്ളാസുകൾ നടത്തുക. ആർക്കും ഒരുതരത്തിലുമുള്ള പ്രയാസവുമില്ലാതെ സർഗാത്മകമായ അന്തരീക്ഷത്തിൽ പഠനം നടത്താം. അദ്ധ്യാപകർക്ക് മികച്ച പരിശീലനം നൽകിക്കൊണ്ട് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പൂർണപിന്തുണയോടെ ഓഫ് ലൈൻ പഠനം നടത്താൻ കഴിയുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിശ്വസിക്കുന്നത്.

ഒരു ബെഞ്ചിൽ ഒരു കുട്ടിയേ പാടുള്ളൂവെന്നത് ഒരു പ്രശ്നമാണ്. 10 മുതൽ 40 വരെ കുട്ടികളാണ് പല സ്കൂളുകളിലുള്ളത്. ഒരു ക്ളാസിൽ പത്ത് ബെഞ്ചാണ്. ഒരു കുട്ടിയെ വച്ച് പത്ത് കുട്ടികളെ മാത്രമേ ഒരുസമയം ക്ളാസിലിരുത്താനാവുകയുള്ളൂ. അതൊരു പ്രശ്നമാണ്. അത് എങ്ങനെ പരിഹരിക്കാമെന്ന് അതാത് സ്കൂളുകളും തദേശ സ്ഥാപനങ്ങളും തീരുമാനിക്കും. അതുമാത്രമല്ല, ബസ്, പീരിഡുകൾ, ഇന്റർവെൽ, ഭക്ഷണം എന്നിവയുടെ ക്രമീകരണം, ക്ളാസ് മുറികളുടെ വിന്യാസം, അദ്ധ്യാപകരുടെ തൊഴിൽ വിന്യാസം, ശനിയാഴ്ച ആറാം പ്രവൃത്തി ദിവസമാക്കേണ്ടതിനെപ്പറ്റിയെല്ലാം തീരുമാനിക്കാൻ സംസ്ഥാനതലത്തിൽ പൊതുനിർദേശം നൽകിയിട്ടുണ്ട്. അതിൻെറ അടിസ്ഥാനത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, തദേശസ്ഥാപന വിദ്യാഭ്യാസ സ്ഥിരം സമിതി, വിദ്യാലയ സംരക്ഷണ സമിതി എന്നിവ ചേർന്ന് എല്ലാ സ്കൂളുകളിലും വ്യക്തവും ഉചിതവുമായ തീരുമാനമെടുക്കും. പി.ടി.എെകളെല്ലാം പുന:സംഘടിപ്പിക്കാൻ നിർദേശം നൽകി. മദർ പി.ടി.എയും ക്ളാസ് പി.ടി.എയും ചേരാൻ പോകുന്നു. ചുരുക്കത്തിൽ മുമ്പുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള ജനകീയ ഇടപെടലുകളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. അതുകൊണ്ട് നവംബർ ഒന്നിന് ക്ളാസ് ആരംഭിക്കാൻ ഒരുപ്രയാസവുമില്ല.

അന്ന് നിരോധിച്ചു, ഇപ്പോൾ...

ഡിജിറ്റൽ സൗകര്യം വലിയരീതിയിൽ കുട്ടികൾക്ക് കിട്ടിയെന്നുള്ളതാണ് കൊവിഡ് കാലത്തെ നേട്ടമായി കാണേണ്ടത്. നാട്ടുകാരും സിനിമാ നടന്മാരുടെല്ലാം മൊബൈൽ ഫോണും ടാബ്ലെറ്റും വാങ്ങി നൽകി. എന്നാൽ കുട്ടികൾ അതിലൂടെ എന്ത് കാണുന്നുവെന്ന പ്രശ്നമുണ്ട്. അത് സംബന്ധിച്ച് രക്ഷിതാക്കളിൽ അവബോധം ഉണ്ടാകുന്നതിനൊപ്പം കുറച്ചുകൂടി ശക്തമായ നിയന്ത്രണങ്ങൾ വേണ്ടിവരും. ഞാൻ ഡി.പി.എെയായിരുന്നപ്പോഴാണ് സ്കൂളുകളിൽ മൊബൈൽ നിരോധിച്ചത്. ആ മൊബൈലിലൂടെ തന്നെ കുട്ടികൾക്ക് പഠനം നടത്തേണ്ടി വരുന്നത് കൗതുകരവും

Advertisement
Advertisement