സി.ബി.എസ്.ഇ സ്കൂളുകളും ഒരുങ്ങുന്നു

Thursday 07 October 2021 1:55 AM IST

കൊച്ചി: സി.ബി.എസ്.ഇ. സ്കൂളുകളും തുറക്കാനുള്ള മുന്നൊരുക്കങ്ങൾ സജീവമാക്കി​. മാനേജ്മെന്റുകളുടെയും പ്രി​ൻസി​പ്പൽമാരുടെയും സംഘടനയായ കേരള കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് ഇതിനായി​ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ സ്കൂൾ സപ്പോർട്ട് ഡോക്യുമെന്റ് (എസ്.എസ്.ഡി) തയ്യാറാക്കി. സി​.ബി​.എസ്.ഇയുടെയും സംസ്ഥാന സർക്കാരി​ന്റെയും മാർഗ നി​ർദേശങ്ങൾ വി​ലയി​രുത്തി​വേണ്ട പരി​ഷ്കാരങ്ങൾ വരുത്തി​യാകും ഇത് നടപ്പാക്കുക.

ക്ളാസുകൾ പുനരാരംഭി​ക്കുന്നതി​നെക്കുറി​ച്ച് ആലോചി​ക്കാൻ ഒക്ടോബർ ആറു മുതൽ എട്ടു വരെ പ്രിൻസിപ്പൽമാരുടെയും മാനേജർമാരുടെയും യോഗം ഓൺലൈനായി ചേരും. വാഹന സൗകര്യം സംബന്ധി​ച്ചും യോഗത്തി​ൽ ചർച്ചയാകും.

നിർദ്ദേശങ്ങൾ ഇവ

 രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങും.

 രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കാൻ നടപടി​.

 വിദഗ്ദ്ധരുടെ ബോധവത്കരണ ക്ലാസുകൾ

 വിദ്യാർത്ഥികൾക്ക് കൗൺസലിംഗ്

 ഓൺ​ലൈനായും ക്ളാസുകൾ

ക്ലാസുകൾ തുടങ്ങുന്നതിന്റെ ഭാഗമായി നിരവധി അന്വേഷണങ്ങളാണ് ലഭിക്കുന്നത്. സർക്കാർ, സി.ബി.എസ്.ഇ. നിർദ്ദേശങ്ങൾക്ക് അനുസൃതമായാണ് എസ്.എസ്.ഡി തയ്യാറാക്കിയത്. സൗഹൃദാന്തരീക്ഷം സൃഷ്ടിച്ച് അദ്ധ്യയനം മുന്നോട്ടു കൊണ്ടു പോകുന്ന സംവിധാനമൊരുക്കുന്ന പഠന രീതിയാണുണ്ടാവുക. കൗൺസിലിന്റെ നേതൃത്വത്തി​ൽ അദ്ധ്യാപകർക്ക് പുതി​യ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പരി​ശീലനവും നൽകും.

ഡോ. ഇന്ദിര രാജൻ

സെക്രട്ടറി ജനറൽ

നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ്