ബ്ലോക്ക്തല ശുചീകരണ പരിപാടി നടത്തി

Friday 08 October 2021 12:11 AM IST
ശുചിത്വ ഭാരതം പദ്ധതിയുടെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ നടത്തിയ ശുചീകരണ പരിപാടി നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി ഉദ്ഘാടനം ചെയ്യുന്നു.

നെന്മാറ: ശുചിത്വ ഭാരതം പദ്ധതിയുടെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെയും, യൂത്ത് ക്ലബുകളുടെയും, എൻ.എസ്.എസ് വളണ്ടിയർമാരുടെയും നേതൃത്വത്തിൽ ശുചീകരണ പരിപാടി നടത്തി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി ഉദ്ഘാടനം ചെയ്തു. നെഹ്റു യുവകേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ എം. അനിൽകുമാർ അദ്ധ്യക്ഷനായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എ. രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ. ശാന്തകുമാർ, മഞ്ജുള, ഗോപിക ഷിജു, നസീമ തുടങ്ങിയവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സി.എ. ബിനൂബ് കുമാർ, രഞ്ജിത്ത്, സെന്റർ ഫൊർ ലൈഫ് സ്‌കിൽ ലേണിംഗ് ഡയറക്ടർ അശോക് നെന്മാറ, സൃഷ്ടി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ് ജനറൽ സെക്രട്ടറി എം. മുജിബ് റഹിമാൻ, സൂര്യ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പരിസരങ്ങളിൽ നിന്നായി അരമണിക്കൂറിനുള്ളിൽ നാലു ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ശേഖരിച്ച് പഞ്ചായത്തിലേക്ക് കൈമാറിയത്.

Advertisement
Advertisement