നവരാത്രി സംഗീതോത്സവം 11 മുതൽ
Friday 08 October 2021 12:22 AM IST
ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ഭഗവതീ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം ഒക്ടോബർ 11 മുതൽ 15 വരെ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംഗീതോത്സവം അരങ്ങേറുക. 11ന് വൈകീട്ട് 6.45ന് ആലിപറമ്പ് അനിൽകുമാറിന്റെ സംഗീത കച്ചേരിയോടെ പരിപാടികൾ തുടങ്ങും. 12ന് രാധികാ രാജേന്ദ്രൻ, 13ന് ഭരധ്വാജ് സുബ്രഹ്മണ്യൻ, 14ന് വെള്ളിനേഴി സുബ്രഹ്മണ്യൻ എന്നിവർ സംഗീത കച്ചേരി അവതരിപ്പിക്കും. 15ന് ദശമി നാളിൽ രാവിലെ 8.30ന് ശുകപുരം ദിലീപും, മിഥുൻ കൃഷ്ണൻ എന്നിവരുടെ സ്‌പെഷ്യൽ കേളിയും ഉണ്ടാകും. വിജയദശമി നാളിൽ രാവിലെ ഒമ്പതു മുതൽ വിദ്യാരംഭം കുറിക്കൽ ആരംഭിക്കും.