പൊരിച്ച കോഴിക്ക് പൊരിഞ്ഞ വിലയാവും

Friday 08 October 2021 12:55 AM IST

കൊച്ചി: കർഷക സമരവും തീറ്റക്ഷാമവും കോഴി വിപണിയെ തകിടം മറിക്കുന്നു. ഒരു മാസത്തിനിടെ ചില്ലറ വില കിലോയ്ക്ക് 130ൽ നിന്ന് 160ലെത്തി. ചിക്കൻ വിഭവങ്ങൾ ഒഴിവാക്കാനൊരുങ്ങുകയാണ് ഹോട്ടലുടമകൾ. വില കുറയ്ക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തെത്തി.
വില വർദ്ധനവ് തുടർന്നാൽ ചിക്കൻ വിഭവങ്ങൾ നിറുത്തലാക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പറഞ്ഞു. ഷവർമ്മ, കുഴിമന്തി തുടങ്ങിയ ചിക്കൻ വിഭവങ്ങൾക്ക് ഡിമാൻഡ് കൂടിയതും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതും ആശ്വാസമായിരുന്നു.


ഉത്പാദന ചെലവിൽ തട്ടി വില വർദ്ധന
തീറ്റവില കൂടിയതോടെ ഒരു കോഴിയുടെ ഉത്പാദന ചെലവ് 110 രൂപയായി. കോഴിത്തീറ്റയ്ക്ക് മാത്രം 45 രൂപ വേണം. തീറ്റയ്ക്ക് വേണ്ട അസംസ്‌കൃത വസ്തുക്കളുടെ വരവ് നാലിൽ ഒന്നായി കുറഞ്ഞു. നഷ്ടമുണ്ടായതോടെ തമിഴ്‌നാട്ടിലെ ഫാമുമകൾ ഉത്പാദനം കുറച്ചു. കേരളത്തിലെ ഫാമുകളിലേക്കുള്ള കുഞ്ഞുങ്ങളുടെ വരവും കുറഞ്ഞു.

സംസ്ഥാനത്തെ 35 ശതമാനം ഫാമുകൾ കൊവിഡ് പ്രതിസന്ധിയിൽ പൂട്ടിപ്പോയതും പ്രതിസന്ധിയുടെ ആക്കം കൂട്ടി

കോഴിവില

കർഷകക്ക് ലഭിക്കുന്നത്: 110 രൂപ

മൊത്തക്കച്ചവടക്കാരുടെ വില: 120

ചില്ലറ വില: 154155 രൂപ


സംസ്ഥാനത്തെ ചിക്കൻ വിപണി സർക്കാർ നിയന്ത്രിക്കണം. കൃത്രിമ ക്ഷാമമാണ് വില വർദ്ധിപ്പിക്കുന്നത്. ഒരു മാസത്തിനിടെ ഇരട്ടിയോളം വില വർദ്ധിച്ചു. സർക്കാർ വിപണിയിലിടപെടണം. കേരളത്തിലെ ചിക്കൻ ഫാമുകളിൽനിന്നുള്ള കോഴിയിറച്ചി കൂടുതൽ വിപണിയിലെത്തിക്കണം.

ജി. ജയപാൽ,ജനറൽസെക്രട്ടറി,കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.

Advertisement
Advertisement