ഡോക്ടേഴ്‌സ് ഫോർ യു സേവനവും

Friday 08 October 2021 12:26 AM IST

കൊച്ചി: ജില്ലയിലെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഡോക്ടേഴ്‌സ് ഫോർ യു സന്നദ്ധ സംഘടനയുടെ സേവനം പ്രയോജനപെടുത്തുന്നു. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഡോക്ടേഴ്‌സ് ഫോർ യു മെഡിക്കൽ സംഘത്തിന്റെ സേവനം ജില്ലയിൽ ഉറപ്പാക്കിയത്. ആദ്യ ഘട്ടത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ജനറൽ നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ അടക്കം ഏഴ് അംഗങ്ങളുള്ള മൂന്ന് ടീമുകളുടെ സേവനമാണ് ജില്ലക്കായി നൽകിയിട്ടുള്ളത്. ഇവർക്കുള്ള പരിശീലനം പുരോഗമിക്കുകയാണ്. വാക്‌സിനേഷൻ സംഘത്തോടൊപ്പമായിരിക്കും ഇവർ പ്രവർത്തിക്കുക. ഉദ്ഘാടനം കളക്ടർ ജാഫർ മാലിക്ക് നിർവഹിച്ചു. ഡോക്ടർസ് ഫോർ യു ഡയറക്ടർ ജേക്കബ് ഉമ്മൻ അരികുപുറം, അബ്ദുള്ള ആസാദ്, ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ. കുട്ടപ്പൻ എന്നിവർ സംസാരിച്ചു.