സമസ്ത ബോധനയത്‌നത്തിന് തുടക്കമായി

Friday 08 October 2021 12:29 AM IST

കൊച്ചി: ഇസ്‌ലാമിനെതിരായ തെറ്റിദ്ധാരണകൾ ഏറ്റുപറഞ്ഞു പ്രചരിപ്പിക്കൽ വ്യാപക അജണ്ടയായി മാറിയിരിക്കുകയാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങൾ. ജിഹാദ് വിമർശനവും യാഥാർത്ഥ്യവും എന്ന പ്രമേയത്തിൽ സമസ്ത ഏകോപനസമിതി സംഘടിപ്പിക്കുന്ന സമസ്ത ബോധനയത്‌നം ത്രൈമാസ കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ബി.സി മുൻ വക്താവ് ഫാ.പോൾ തേലക്കാട്ടിൽ, ശിവഗിരി മഠത്തിലെ സ്വാമി അസ്പർശാനന്ദ എന്നിവർ വിശിഷ്ടാതിത്ഥികളായി. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് (ജിഹാദ് സത്യവും മിഥ്യയും) ,അബ്ദുസമദ് പൂക്കോട്ടൂർ (ലൗജിഹാദ്), ഓണംപിള്ളി മുഹമ്മദ് ഫൈസി (നാർകോട്ടിക് ജിഹാദ്) എന്നിവർ വിഷയാവതരണം നടത്തി.

Advertisement
Advertisement