റവന്യു വകുപ്പിലെ സ്പെഷ്യൽ ജീവനക്കാർക്ക് ശമ്പളം നൽകണം : എൻ.ജി.ഒ അസോസിയേഷൻ

Friday 08 October 2021 12:58 AM IST
റവന്യൂ വകുപ്പിലെ സ്‌പെഷ്യൽ ഓഫീസ് ജീവനക്കാർക്ക് ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ നടത്തിയ കളക്ടറേറ്റ് ധർണ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : റവന്യൂ വകുപ്പിലെ സ്‌പെഷ്യൽ ഓഫീസിൽ ജോലി ചെയ്തു വരുന്ന തഹസിൽദാർ മുതൽ ക്ലാസ് ഫോർ ജീവനക്കാർ വരെയുള്ളവർക്ക് മൂന്നു മാസമായി ശമ്പളം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവലിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ പി.എസ്‌.വിനോദ്കുമാർ, ജില്ലാ ട്രഷറർ ഷിബു മണ്ണടി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ബിജു സാമുവേൽ, ഷൈനു സാമുവേൽ, അജിത് കുമാർ, ജില്ലാ ഭാരവാഹികളായ പി.എസ്. മനോജ്കുമാർ, ജി.ജയകുമാർ, എം.എസ്. പ്രസന്നകുമാരി, വിനോദ് മിത്രപുരം, ദിലീപ് ഖാൻ, പിക്കു വി.സൈമൺ, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.