ജയിലുകളിൽ പിടിച്ചത് 71 മൊബൈൽ ഫോൺ

Friday 08 October 2021 12:22 AM IST

തിരുവനന്തപുരം: ജയിലുകളിൽ നിന്ന് അഞ്ചുവർഷത്തിനിടെ 71 മൊബൈൽ ഫോണുകൾ പിടികൂടിയെന്ന് സർക്കാരിന്റെ കണക്ക്. വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ നിന്നാണ് ഏറെയും പിടിച്ചത്. സിം കാർഡുകൾ, പവർ ബാങ്കുകൾ, ബാ​റ്ററികൾ, ബ്ലൂ ടൂത്ത് ഇയർബഡുകൾ, യുഎസ്ബി കേബിളുകൾ, ഡാ​റ്റാ കേബിളുകൾ, കാർഡ് റീഡറുകൾ എന്നിവയും പിടിച്ചിട്ടുണ്ട്. 2017ൽ 12, 18ൽ 2, 19ൽ 16, 2020ൽ 26, 2021 ഇതുവരെ 15 എന്നിങ്ങനെയാണ് പിടിച്ച ഫോണുകൾ. കണ്ണൂരിൽ 30ഉം വിയ്യൂരിൽ 27ഉം ഫോണുകളാണ് പിടിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് രണ്ടു ഫോണുകൾ പിടിച്ചു.