രാജസ്ഥാന് സ്ഥാനമില്ല

Friday 08 October 2021 12:38 AM IST

കൊൽക്കത്തയോട് ദാരുണമായി തോറ്റ രാജസ്ഥാൻ റോയൽസിന് പ്ളേഓഫിൽ സ്ഥാനമില്ല

ചെന്നൈയോട് ജയിച്ചെങ്കിലും പഞ്ചാബും പ്ളേ ഓഫിൽ ഇടം നേടാതെ മടങ്ങുന്നു

ഷാ​ർ​ജ​ ​:​ ​ഐ.​പി.​എ​ല്ലി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ്റൈ​ഡേ​ഴ്സി​ൽ​ ​നി​ന്ന് 86​ ​റ​ൺ​സി​ന്റെ​ ​ദാ​രു​ണ​ ​പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങി​യ​ ​സ​ഞ്ജു​ ​സാം​സ​ണി​ന്റെ​ ​രാ​ജ​സ്ഥാ​ൻ​ ​റോ​യ​ൽ​സ് ​പ്ളേ​ഓ​ഫ് ​കാ​ണാ​തെ​ ​പു​റ​ത്താ​യി.​കൊ​ൽ​ക്ക​ത്ത​യു​ടെ​ ​ജ​യം​ ​പ​ഞ്ചാ​ബ് ​കിം​ഗ്സി​ന്റെ​യും​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ത​ക​ർ​ത്തു​ക​ള​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ഞ്ചാ​ബ് ​ആ​റു​ ​വി​ക്ക​റ്റി​ന് ​ചെ​ന്നൈ​ ​സൂ​പ്പ​ർ​കിം​ഗ്സി​നെ​ ​തോ​ൽ​പ്പി​ച്ചെ​ങ്കി​ലും​ 12​ ​പോ​യി​ന്റു​മാ​യി​ ​അ​ഞ്ചാം​ ​സ്ഥാ​ന​ത്താ​ണ് ​അ​വ​ർ.​ ​കൊ​ൽ​ക്ക​ത്ത​ 14​ ​പോ​യി​ന്റു​മാ​യി​ ​പോ​യി​ന്റ് ​പ​ട്ടി​ക​യി​ൽ​ ​നാ​ലാം​ ​സ്ഥാ​ന​ത്ത് ​തു​ട​രു​ക​യാ​ണെ​ങ്കി​ലും​ ​ഇ​ന്ന് ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സും​ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദും​ ​ത​മ്മി​ലു​ള്ള​ ​മ​ത്സ​ര​ത്തി​ന്റെ​ ​ഫ​ലം​ ​അ​റി​ഞ്ഞാ​ലേ​ ​പ്ളേ​ഓ​ഫി​ന്റെ​ ​ചി​ത്രം​ ​വ്യ​ക്ത​മാ​കൂ.
നാ​ണം​കെ​ട്ട് ​
റോ​യ​ൽ​സ്
നാ​ണം​ ​കെ​ട്ട​ ​പ​രാ​ജ​യ​മാ​ണ് ​അ​വ​സാ​ന​ ​മ​ത്സ​ര​ത്തി​ൽ​ ​സ​ഞ്ജു​വും​ ​സം​ഘ​വും​ ​ഏ​റ്റു​വാ​ങ്ങി​യ​ത്.172​റ​ൺ​സ് ​വി​ജ​യ​ല​ക്ഷ്യ​വു​മാ​യി​ ​ഇ​റ​ങ്ങി​യ​ ​രാ​ജ​സ്ഥാ​ൻ​ 16.1​ ​ഓ​വ​റി​ൽ​ 85​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.​ ​ടോ​സ് ​ന​ഷ്‌​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​കൊ​ൽ​ക്ക​ത്ത​ ​നാ​ലു​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ലാ​ണ് 171​റ​ൺ​സെ​ടു​ത്ത​ത്.
ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ശു​ഭ്മാ​ൻ​ ​ഗി​ല്ലും​ ​(56​),​വെ​ങ്കി​ടേ​ഷ് ​അ​യ്യ​രും​ ​(38​)​ ​ചേ​ർ​ന്ന് ​മി​ക​ച്ച​ ​തു​ട​ക്ക​മാ​ണ് ​കൊ​ൽ​ക്ക​ത്ത​യ്ക്ക് ​ന​ൽ​കി​യ​ത്.​ ​
രാ​ജ​സ്ഥാ​ൻ​ ​നി​ര​യി​ൽ​ 44​റ​ൺ​സെ​ടു​ത്ത​ ​രാ​ഹു​ൽ​ ​തെ​വാ​ത്തി​യ​യും​ 18​ ​റ​ൺ​സെ​ടു​ത്ത​ ​ശി​വം​ ​ദു​ബെ​യും​ ​മാ​ത്ര​മാ​ണ് ​പി​‌​ടി​ച്ചു​നി​ന്ന​ത്.​ ​യ​ശ്വ​സി​(0​),​ലി​വിം​ഗ്സ്റ്റ​ൺ​(6​),​സ​ഞ്ജു​(1​),​അ​നു​ജ് ​റാ​വ​ത്ത്(1​),​ഗ്ളെ​ൻ​ ​ഫി​ലി​പ്പ്സ് ​(8​),​ക്രി​സ് ​മോ​റി​സ് ​(0​)​ ​എ​ന്നി​വ​രു​ടെ​ ​പു​റ​ത്താ​ക​ലാ​ണ് ​റോ​യ​ൽ​സി​ന്റെ​ ​താ​ളം​ ​തെ​റ്റി​ച്ച​ത്.​ ​
​പ​ഞ്ചാ​ബ് ജയി​ച്ചു
പുറത്തായി​​
ദു​ബാ​യ്:​ ​ഇ​ന്ന​ലെ​ ​ദു​ബാ​യ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ന​ഷ്ട​പ്പെ​ട്ട് ​ആ​ദ്യ​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ചെ​ന്നൈ​യെ​ 134​/6​ൽ​ ​ഒ​തു​ക്കി​യ​ ​ശേ​ഷം​ ​ഏ​ഴോ​വ​റും​ ​ആ​റു​വി​ക്ക​റ്റു​ക​ളും​ ​ബാ​ക്കി​നി​റു​ത്തി​ ​വി​ജ​യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു​ ​പ​ഞ്ചാ​ബ് ​കിം​ഗ്സ്.42​ ​പ​ന്തു​ക​ളി​ൽ​ ​ 98​ ​റ​ൺ​സ​ടി​ച്ചു​കൂ​ട്ടി​യ​ ​നാ​യ​ക​ൻ​ ​കെ.​എ​ൽ​ ​രാ​ഹു​ലി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​പ്ര​ക​ട​ന​മാ​ണ് ​പ​ഞ്ചാ​ബി​ന് ​ത​ക​ർ​പ്പ​ൻ​ ​വി​ജ​യ​മൊ​രു​ക്കി​യ​ത്.

ഇന്നത്തെ മത്സരം

മുംബയ് ഇന്ത്യൻസ് Vs സൺറൈസേഴ്സ് ഹൈദരാബാദ്

രാത്രി 7.30 മുതൽ 171 റൺസ് മാർജിനിലെങ്കിലും മുംബയ്ക്ക് ജയിക്കാൻ കഴിഞ്ഞാലേ പ്ളേ ഓഫിലെത്താൻ കഴിയുകയുള്ളൂ.

Advertisement
Advertisement