രോഗസ്ഥിരീകരണ നിരക്കിൽ വീണ്ടും കുറവ്

Friday 08 October 2021 12:21 AM IST

മലപ്പുറം: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തോടൊപ്പം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുകളിലും കുറവ് രേഖപ്പെടുത്തുന്നത് ആശ്വാസമാകുന്നു. വ്യാഴാഴ്ച 8.05 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കോടെ 762 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. 716 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 14 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. കൂടാതെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 31 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.1,169 പേരാണ് വ്യാഴാഴ്ച കോവിഡ് മുക്തരായത്.