എസ്.എൻ.ഡി.പി യോഗം സിവിൽ സർവീസ് പരിശീലനം:അപേക്ഷ 12 വരെ
Friday 08 October 2021 1:15 AM IST
ചേർത്തല: സാമ്പത്തിക പരിമിതിയുള്ള സമർത്ഥരായ വിദ്യാർത്ഥികളെ സിവിൽ സർവീസ് പരീക്ഷയ്ക്ക് പ്രാപ്തരാക്കാൻ എസ്.എൻ.ഡി.പി യോഗം മുൻകൈയെടുത്ത് നടത്തുന്ന പരിശീലന പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങി. സിവിൽ സർവീസ് കോച്ചിംഗ് രംഗത്തെ മുൻനിര സ്ഥാപനമായ തിരുവനന്തപുരം അമൃത ഐ.എ.എസ് അക്കാദമിയിലാണ് പരിശീലനം. പരീക്ഷ, അഭിമുഖം എന്നിവയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. കൊല്ലം എസ്.എൻ. കോളേജിൽ 17ന് ഉച്ചയ്ക്ക് 12 മുതൽ ഒരു മണിവരെയാണ് പരീക്ഷ. അപേക്ഷിക്കാനുള്ള അവസാന തീയതി 12. പരീക്ഷയിൽ പങ്കെടുക്കാനെത്തുന്നവർ എസ്.എൻ.ഡി.പി യോഗം യൂണിയനുകളിൽ നിന്നോ ശാഖകളിൽ നിന്നോ കത്ത് കൊണ്ടുവരണം. ഫോൺ: 9446040661.