പി.ഡബ്ലിയു.ഡിയിൽ ഉദ്യോഗസ്ഥ-കരാർ കൂട്ടുകെട്ട് ഇപ്പോഴും: മന്ത്രി മുഹമ്മദ് റിയാസ്

Friday 08 October 2021 2:10 AM IST

 കരാറുകാരെ ശുപാർശയുമായി വിടരുത്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥരുടേയും കരാറുകാരുടേയും കൂട്ടുകെട്ട് ഇപ്പോഴും നിലനിൽക്കുന്നതായി മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ബിറ്റുമിന്റെ വില കുറഞ്ഞാലും കൂടിയ വില തന്നെയാണ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തുക. പഴയ ബില്ലിന്റെ പകർപ്പ് ഉപയോഗിച്ച് മറ്റൊന്നിന് കൂടി അനുമതി നൽകുക, അനാവശ്യമായ റീ എസ്റ്റിമേറ്റ് തയ്യാറാക്കുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങളാണ് കരാറുകാരെ സഹായിക്കാൻ ഉദ്യോഗസ്ഥർ ചെയ്യുന്നത്. എന്നാൽ വകുപ്പിൽ സത്യസന്ധരായ ഉദ്യോഗസ്ഥരും കരാറുകാരുമുണ്ട്. അഴിമതി ആരു ചെയ്താലും മുഖം നോക്കാതെ നടപടി സ്വീകരിക്കും.


കരാറുകാർക്ക് ചില പ്രശ്നങ്ങളുണ്ടാകും. അത്തരം പ്രശ്നങ്ങൾ അവരു‌ടെ സംഘടനയാണ് ശ്രദ്ധയിൽപെടുത്തേണ്ടത്. ഇത്തരം വിഷയങ്ങളിൽ കരാറുകാരെ ശുപാർശയുമായി മന്ത്രിയുട‌െ അടുക്കലേക്ക് വിടുന്ന രീതി എം.എൽ.എമാർ ഉപേക്ഷിക്കണം. അല്ലെങ്കിൽ പിന്നീ‌ട് ഇത് മറ്റ് പല വിഷയങ്ങൾക്കും വഴി വയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.

 കുഴിയടയ്ക്കലിന് റണ്ണിംഗ് കോൺട്രാക്ട്

പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളു‌ടെ കുഴിയടയ്ക്കൽ അടക്കമുള്ള അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ റണ്ണിംഗ് കോൺട്രാക്ട് സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ഓരോ റോഡും മുൻകൂട്ടിതന്നെ ഒരു കരാറുകാരനെ ഏൽപ്പിക്കുന്ന സംവിധാനമാണിത്. കരാറുകാരന്റെയും ബന്ധപ്പെട്ട എൻജിനിയറുടെയും നമ്പർ പൊതുജനങ്ങൾക്ക് ലഭ്യമാകത്തക്ക രീതിയിൽ പ്രദർശിപ്പിക്കും. എം.എൽ.എമാർക്ക് പ്രവൃത്തി പരിശോധിക്കാനാവും.

നാഷണൽ ഹൈവേ അതോറിറ്റിക്ക് കീഴിലുള്ള ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ പ്രശ്നമായി നിലനിൽക്കുന്നു. ആലപ്പുഴയിലാണ് പ്രശ്നം ഏറ്റവും രൂക്ഷം. ഇത് പരിഹരിക്കുന്നതിന് അടുത്ത ദിവസം ദേശീയപാതാ ഉദ്യോഗസ്ഥരും എം.എൽ.എമാരും പങ്കെടുക്കുന്ന യോഗം തിരുവനന്തപുരത്ത് ചേരും. റോഡ് ആരുടേതാണെന്ന് നാട്ടുകാർക്കറിയില്ല. അതിനാൽ ഏത് റോഡിലെ കുഴിയായാലും പഴി മുഴുവൻ കേൾക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. ഇതിനുള്ള ശ്വാശ്വത പരിഹാരം റോഡിന്റെ നിലവാരം ഉയർത്തുക മാത്രമാണ്. പാതയോരങ്ങളിൽ വർഷങ്ങളായി നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഏറെയും പൊലീസ് പിട‌ിച്ചെടുത്ത വാഹനങ്ങളാണ്.

റോ​ഡ് ​വെ​ട്ടി​പ്പൊ​ളി​ക്ക​ൽ:
ഏ​കോ​പ​ന​ത്തി​ന് ​പോ​ർ​ട്ടൽ

​ടാ​ർ​ ​ചെ​യ്ത​യു​ട​ൻ​ ​റോ​ഡു​ക​ൾ​ ​വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​ത് ​ലോ​ക​ത്തൊ​രി​ട​ത്തും​ ​കാ​ണാ​ത്ത​ ​പ്ര​തി​ഭാ​സ​മാ​ണെ​ന്നും​ ​വ​കു​പ്പു​ക​ൾ​ ​ത​മ്മി​ലു​ള്ള​ ​ഏ​കോ​പ​ന​മി​ല്ലാ​യ്മ​യാ​ണ് ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​കാ​ര​ണ​മെ​ന്നും​ ​മ​ന്ത്രി​ ​പി.​എ​ .​മു​ഹ​മ്മ​ദ് ​റി​യാ​സ് ​നി​യ​മ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​ഇ​ത് ​പ​രി​ഹ​രി​ക്കാ​ൻ​ ​പോ​ർ​ട്ട​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​കാ​ര്യം​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​വ്യ​ത്യ​സ്ത​ ​പ്ര​വൃ​ത്തി​ക​ൾ​ ​ഇ​തി​ലൂ​ടെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നും​ ​അ​തു​വ​ഴി​ ​ഏ​കോ​പ​നം​ ​ഉ​ണ്ടാ​ക്കാ​നും​ ​സാ​ധി​ക്കും.​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി,​ ​കെ.​എ​സ്.​ഇ.​ബി,​ ​എ​ൽ.​എ​സ്.​ജി.​ഡി​ ​വ​കു​പ്പു​ക​ളു​ടെ​ ​നി​ർ​മ്മാ​ണ​ങ്ങ​ൾ​ ​പോ​ർ​ട്ട​ലി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്താ​ൽ​ ​ആ​ ​പ്ര​വൃ​ത്തി​ക​ളെ​ക്കു​റി​ച്ച് ​വ​കു​പ്പു​ക​ൾ​ക്ക് ​അ​റി​യാ​നാ​കും.

Advertisement
Advertisement