ഹെഡ്മാസ്റ്റർ പ്രൊമോഷൻ: സ്‌റ്റേ നീക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Friday 08 October 2021 2:12 AM IST

തിരുവനന്തപുരം: പ്രൈമറി തലത്തിൽ ഹെഡ്മാസ്റ്റർ പ്രൊമോഷൻ നടത്തുന്നതിന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഏർപ്പെടുത്തിയ സ്റ്റേ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. പ്രൈമറി സ്‌കൂളുകളിൽ പ്രധാനാദ്ധ്യാപക നിയമനത്തിന് 50 വയസ് പൂർത്തിയാക്കിയ അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകുന്നതിന് ടെസ്റ്റ് യോഗ്യതയിൽ ഇളവുകൾ വരുത്തി വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി ചെയ്തിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ പ്രൊമോഷൻ നടത്താൻ നിർദ്ദേശം നൽകിയെങ്കിലും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഇത് സ്റ്റേ ചെയ്തു. സ്റ്റേ മാറികിട്ടുന്നതിനനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.


പ്രഥമാദ്ധ്യാപകർ ഇല്ലാത്ത പ്രൈമറി സ്‌കൂളുകളിൽ സീനിയർ അദ്ധ്യാപകർക്ക് ചാർജ് നൽകിയിട്ടുണ്ട്. എയ്ഡഡ് സ്‌കൂളിൽ 2019-20 വർഷത്തെ സ്റ്റാഫ് ഫിക്‌സേഷൻ 2020-21, 2021-22 അദ്ധ്യയന വർഷങ്ങളിലും തുടരാൻ തീരുമാനിച്ചിട്ടുണ്ട്. അദ്ധ്യാപക തസ്തികകളിൽ പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് അടിയന്തരമായി നിയമന ഉത്തരവ് നൽകും. 2021-22ൽ എയ്ഡഡ് സ്‌കൂളുകളിൽ റഗുലർ തസ്തികകളിലുണ്ടാകുന്ന (റിട്ടയർമെന്റ്, രാജി, പ്രൊമോഷൻ, മരണം തുടങ്ങിയ) ഒഴിവുകളിൽ ചട്ടപ്രകാരമുള്ള നടപടികൾ പാലിച്ച് നിയമനം നടത്താവുന്നതാണെന്നും എ.കെ.എം അഷ്റഫിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

വൊ​ക്കേ​ഷ​ണ​ൽ​ ​അ​ദ്ധ്യാ​പ​ക​രെ പ​രി​ശീ​ലി​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​പു​തി​യ​ ​ജോ​ബ് ​റോ​ളു​ക​ളി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്ന​ ​കാ​ര്യം​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​
​എ​സ്.​സി.​ഇ.​ആ​ർ.​ടി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പു​തി​യ​ ​ജോ​ബ് ​റോ​ളു​ക​ൾ​ക്ക് ​പ​ഠ​ന​ ​സാ​മ​ഗ്രി​ക​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​തി​ന് ​ക​ണ്ട​ന്റ് ​ഡെ​വ​ല​പ്മെ​ന്റ് ​വ​ർ​ക്ക്ഷോ​പ്പു​ക​ൾ​ ​സ്ഥി​ര​മാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​കാ​ര്യ​വും​ ​പ​രി​ശോ​ധി​ക്കു​ക​യാ​ണ്.​ ​ജീ​വി​ത​ ​നൈ​പു​ണ്യ​ ​പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​എം​പ്ലോ​യ​ബി​ലി​റ്റി​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ന്നു​ണ്ട്.
ക്ല​സ്റ്റ​ർ​ ​അ​ധി​ഷ്ടി​ത​
​പ്രീ​സ്‌​കൂ​ളിം​ഗി​ൽ​ ​പൈ​ല​റ്റ് ​പ്രൊ​ജ​ക്ട്

അ​ങ്ക​ണ​വാ​ടി​ക​ൾ,​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ,​ ​പ്രീ​സ്കൂ​ളു​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​ഏ​കോ​പി​പ്പി​ക്കു​ന്ന​ ​ക്ല​സ്റ്റ​ർ​ ​അ​ധി​ഷ്ടി​ത​ ​പ്രീ​സ്കൂ​ളിം​ഗ് ​സം​വി​ധാ​നം​ ​പൈ​ല​റ്റ് ​പ്രൊ​ജ​ക്ടാ​യി​ ​ന​ട​പ്പാ​ക്കും.​ ​പ്രീ​ ​സ്‌​കൂ​ളിം​ഗി​നു​ള്ള​ ​മാ​സ്റ്റ​ർ​പ്ലാ​നു​ള്ള​ ​മാ​ർ​ഗ​രേ​ഖ​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ ​വി​ക​സി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​പ്രീ​ ​പ്രൈ​മ​റി​ ​വി​ഭാ​ഗ​ത്തി​ൽ​ ​പു​തി​യ​ ​ന​യം​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​പൊ​തു​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 12​ ​അം​ഗ​ ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ച് ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.