പുളിഞ്ചി മരത്തിൽ ചുറ്റിക്കിടന്ന മൂർഖൻ പത്തി വിടർത്തി, പിന്നെ എല്ലാം പെട്ടെന്നായിരുന്നു
Friday 08 October 2021 1:13 PM IST
മരങ്ങളിൽ നിന്ന് പാമ്പുകളെ പിടികൂടുക ഏറെ അപകടം നിറഞ്ഞതാണ്. പരവൂരിനടുത്ത് ഒരു വീടിന്റെ പുറക് വശത്തുള്ള പുളിഞ്ചി മരത്തിൽ ഒരു വലിയ മൂർഖൻ പാമ്പ് ചുറ്റിയിരിക്കുന്നു. ചുറ്റും കാട് പിടിച്ച് കിടക്കുകയാണ്. പാമ്പുകൾ ഉള്ള സ്ഥലമാണ്. അവിടെയെത്തിയ വാവാസുരേഷ് പാമ്പിനെ കണ്ടു. അല്പം കഴിഞ്ഞപ്പോൾ പാമ്പ് ഇഴഞ്ഞ് മരത്തിലെ മറ്റൊരു കൊമ്പിലേക്ക് കയറി. പുളിഞ്ചി മരത്തിൽ ഇരുന്ന മൂർഖൻ പത്തിവിടർത്തി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.