സുന്ദരം ധനുവച്ചപുരം അംഗീകാരങ്ങൾ ലഭിക്കാത്ത അതുല്യപ്രതിഭ:സതീശൻ

Sunday 10 October 2021 12:42 AM IST

തിരുവനന്തപുരം: കവി,​ വിവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയെങ്കിലും അർഹിച്ച അംഗീകാരങ്ങൾ ലഭിക്കാതെ പോയ അതുല്യപ്രതിഭയാണ് കഴിഞ്ഞ ദിവസം അന്തരിച്ച പ്രൊഫസർ സുന്ദരം ധനുവച്ചപുരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കെ.പി.സി.സി വിചാർ വിഭാഗ് അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച സുന്ദരം ധനുവച്ചപുരം അനുസ്‌മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവർത്തകരെ അവർ അർഹിക്കുന്ന രീതിയിൽ ആദരിക്കുന്ന ശീലം മലയാള സാഹിത്യ രംഗത്തില്ല. അത് മാറണമെന്നും സതീശൻ കൂട്ടിച്ചേർത്തു. പാലോട് രവി അദ്ധ്യക്ഷത വഹിച്ചു. കൈമനം പ്രഭാകരൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.