തമ്പാനൂർ കെ എസ് ആർ ടി സി ബസ് ടെർമിനലിൽ തീപിടിത്തം, ഫയർഫോഴ്സ് എത്തി തീയണച്ചു
Monday 11 October 2021 8:42 AM IST
തിരുവനന്തപുരം: തമ്പാനൂർ കെ എസ് ആർ ടി സി ബസ് ടെർമിനൽ കെട്ടിടത്തിൽ ചെറിയ തീപിടിത്തം. അഞ്ചാം നിലയിലെ ആർ ടി ഓഫീസിനോട് ചേർന്ന മുറിയിലാണ് തീപിടിത്തം ഉണ്ടായത്. കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്.
ഫയർഫോഴ്‌സ് എത്തി തീയണച്ചു. രക്ഷപ്പെടാനുള്ള ഫയർ എക്സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നതിനാൽ തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടി. വാതിൽ തകർത്താണ് ഉദ്യോഗസ്ഥർ അകത്തേക്ക് കടന്നത്. ശുചിമുറിയിൽ നിന്ന് ബക്കറ്റിൽ വെള്ളം എടുത്ത് ഒഴിച്ചും, ഫയർ ഫോഴ്സ് എത്തിച്ച ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചുമാണ് തീയണച്ചത്.