നടൻ നെടുമുടി വേണു ആശുപത്രിയിൽ, ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോർട്ട്

Monday 11 October 2021 9:06 AM IST

തിരുവനന്തപുരം : നടൻ നെടുമുടി വേണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നൽകുന്നത്. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയിൽ ഐ.സി.യു.വിൽ ചികിത്സയിലാണ്. ദീർഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ കൊവിഡ് ബാധിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.